മലപ്പുറം കുറ്റിപ്പുറം: അപകടം തുടർക്കഥയാകുന്ന കുറ്റിപ്പുറം - തിരൂർ റോഡിൽ തകർന്നു തരിപ്പണമായ റോഡിൽ ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്നാനി കരിങ്കല്ലത്താണി സ്വദേശികളായ സുബൈർ (32), ഫാത്തിമ നെഷ (7) എന്നിവർക്കാണു പരിക്കേറ്റത്. സുബൈറിനെ കുറ്റിപ്പുറം ഹീൽഫോർട്ട് ഹോസ്പിറ്റലിലും ഗുരുതരമായി പരിക്കേറ്റ ഫാത്തിമ നെഷയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 8.30-ന് തിരൂർ റോഡിലെ ഹംസപ്പടിയിലാണ് അപകടം. ഇവിടെ റോഡിൽ നിറയെ വലിയ കുഴികളാണ്.
നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്.
വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ താത്കാലികമായി കുഴിയടച്ച് പ്രതിഷേധം തണുപ്പിക്കുകയാണ് പി.ഡബ്ള്യു.ഡി. അധികൃതരുടെ പതിവ്. രാങ്ങാട്ടൂരിലെ ബന്ധുവീട്ടിൽപോയി വീട്ടിലേക്ക് മടങ്ങുംവഴിയാണ് സുബൈറും ഭാര്യാസഹോദരിയുടെ മകൾ ഫാത്തിമ നെഷയും അപകടത്തിൽപ്പെട്ടത്.