പാലത്തിന് മുകളിൽനിന്ന് കോണ്‍ക്രീറ്റ് പാളി കാറിന് മുകളിൽ വീണ് അപകടം; കാറിന്‍റെ പിന്‍ഭാഗം തകര്‍ന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 

ആലപ്പുഴ: പാലത്തിന് മുകളിൽ ഉപയോഗശേഷം നെറ്റിൽ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് പാളികളിലൊന്ന് താഴേക്ക് കാറിന് മുകളിൽ വീണ് അപകടം.

അരൂര്‍-തുറവൂര്‍ ഉയരപ്പാത മേഖലയിലാണ് സംഭവം. കാര്‍ യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഉയരപ്പാതയുടെ താഴേയുള്ള റോഡിലൂടെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിലൂടെ പോയ കണ്ടെയ്നര്‍ ലോറിയുടെ മുകള്‍ ഭാഗം നെറ്റിൽ തട്ടിയതോടെയാണ് അതിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് പാളി താഴേക്ക് വീണത്.

ഇതിനിടയിലാണ് റോഡിലൂടെ പോവുകയായിരുന്ന ചാരംമൂട് സ്വദേശി നിതിൻ കുമാര്‍ ഓടിച്ച കാറിന് മുകളിലേക്ക് ഇത് വീഴുന്നത്. കാറിന്‍റെ പിന്‍ഭാഗത്ത് വീണതിനാലാണ് വലിയ അപകടം ഒഴിവായത്.

കാറിന്‍റെ മുൻഭാഗത്ത് വീണിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നുവെന്നും ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്നും കാറിന്‍റെ പിന്‍ഭാഗം തകര്‍ന്നുവെന്നും പരാതി നൽകിയിട്ടുണ്ടെന്നും നിതിൻകുമാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post