തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഒഡീഷ സ്വദേശി ഹാരപ്ഹുല മജ്‌ഹി (59) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത കുറുകെ കടക്കുകയായിരുന്നു ഇയാളെ ബസ്സ് ഇടിക്കുകയായിരുന്നു. ഉടൻ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.