കാസർകോട്: മംഗ്ളൂരു, കോണാജെയിൽ ഉണ്ടായ അപകടത്തിൽ മധൂർ, ഉളിയ സ്വദേശി മരിച്ചു. മധൂർ, റേഷൻ ഷോപ്പിനു സമീപത്തെ ടൈലർ നാരായണ ഗട്ടി (50)യാണ് മരിച്ചത്. ഞായറാഴ്‌ച വൈകുന്നേരത്തോടെ കോണാജെയിലാണ് അപകടം. ബന്ധുവിൻ്റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് നാരായണഗട്ടിയും മറ്റു
മൂന്നു പേരും കോണാജെയിലേക്ക് പോയത്. നാരായണഗട്ടിയുടെ സ്വകാര്യ ഓട്ടോയിലായിരുന്നു യാത്ര. മടക്കയാത്രക്കിടയിൽ ഇറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ഓട്ടോ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച്
സംസ്കരിച്ചു.
ഭാര്യ: സുമതി. മക്കൾ: പ്രജ്വൽ, പ്രഖ്യാത്