കോഴിക്കോട് മാവൂരിൽ ഓട്ടോ മറിഞ്ഞ് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. മാവൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർത്ഥിനികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.