ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

 


തൃശ്ശൂർ   പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ 21 വയസ്സുകാരൻ മുങ്ങിമരിച്ചു. അടാട്ട്  ഉടലക്കാവ് അമ്പാടി ഹൗസിൽ ഹരീഷിനെ ഏക മകൻ ശ്രീഹരി ആണ് മരിച്ചത് ഇന്ന് പുലർച്ചെ ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു നീന്തൽ പഠിച്ച ഏറെനാൾ ആയിട്ടില്ലാത്ത ശ്രീഹരി വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു അച്ഛനും കുളക്കടവിൽ ഉണ്ടായിരുന്നവരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല തൃശ്ശൂരിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് ശ്രീഹരിയെ 15 അടിയോളം താഴ്ചയിൽ നിന്ന് പുറത്തെടുത്ത്. മുതുവറ ആക്സ് പ്രവർത്തകർ ഉടനെ അമല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു പേരമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു പത്തനംതിട്ടയിൽ എൻജിനീയറിങ് കോളേജിലെ ബി ടെക് വിദ്യാർഥിയായിരുന്നു ശ്രീഹരി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം പിന്നീട് നടക്കും അച്ഛൻ ഹരീഷ് ഉടലക്കാവ് ശ്രീ ജസ്റ്റിസ് എന്ന സ്ഥാപനം നടത്തി വരുന്നു. അമ്മ ശ്രീജ അഡാറ് ഭാരത് വിദ്യാപീഠം സ്കൂളിൽ വൈസ് പ്രിൻസിപ്പാൾ ആയിരുന്നു മുത്തച്ഛൻ രാജൻ 

Post a Comment

Previous Post Next Post