തൃശ്ശൂർ തൃപ്രയാർ: കാറിടിച്ച് വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വെള്ളിക്കുളങ്ങര കോർമല മരോട്ടിക്കൽ തോമസ് മകൻ ഔസേഫ് (44 ) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1 മണിയോടെ തൃപ്രയാർ സെന്ററിൽ വെച്ചാണ് അപകടം. തൃപ്രയാർ വൈമാളിലെ സെക്യൂരിറ്റി ജീവനക്കാരനായ ഔസേഫ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. കൊല്ലത്തു നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. ഉടൻ ദയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.