വള്ളിക്കുന്ന് കരുമരക്കാട് കിണറ്റിൽ വീണ് ഒരാൾ മരണപ്പെട്ടു. നാട്ടുകാരും ആക്സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും പരപ്പനങ്ങാടി ട്രോമ കെയർ പ്രവർത്തകരായ ജാഫർ കൊടക്കാട് CK കോയ ഷബീബ് കൊടക്കാട് ഫവാസ് C എന്നിവർ ചേർന്ന് ആളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കാട്ടിങ്ങൽ സദാനന്ദൻ 61 വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി