കാണാതായ സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെയാണ് കൊന്നു കുഴിച്ചുമൂടിയത്. കഴിഞ്ഞ ആറാം തീയതി മുതൽ വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ നിന്നും കാണാനില്ലയിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അമ്പലപ്പുഴയിൽ വച്ചാണ് കാണാതായത് എന്ന വിവരം പൊലീസിന് ലഭിക്കുന്നത്.അമ്പലപ്പുഴ കരൂരിന് സമീപമുള്ള മത്സ്യത്തൊഴിലാളി യുവാവുമായി ഈ പെൺകുട്ടിക്ക് അടുപ്പമായിരുന്നു. അതിനുശേഷം ഇയാൾ ഈ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കരുനാഗപ്പള്ളിയിൽ നിന്നും പൊലീസ് സംഘം എത്തി പെൺകുട്ടിയെ കുഴിച്ചിട്ടു എന്ന് പറയുന്ന പ്രദേശത്ത് മൃതദേഹത്തിനായി തിരച്ചിൽ നടത്തും.
സുഹൃത്ത് ജയചന്ദ്രൻ കസ്റ്റഡിയിൽ