നാട്ടുകാർ മടക്കിയയച്ചിട്ടും കല്ലടയാറ്റിൽ ഇറങ്ങി; രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു



അടൂർ: കല്ലടയാറിൻ്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ തീർത്ഥാടക സംഘത്തിലെ രണ്ടു പേർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് സ്വാലിക് (10), അജ്‌മൽ (20) എന്നിവരാണ് മരിച്ചത്.


രക്ഷിതാക്കൾ ഉൾപ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്‌ലി പാലത്തിനടുത്തുള്ള മണ്ഡപം കടവിൽ ഇറങ്ങിയതായിരുന്നു ഇവർ. ഇവരെ നാട്ടുകാർ പിന്തിരിപ്പിച്ചെങ്കിലും വീണ്ടും എത്തി ആറ്റിലിറങ്ങുകയായിരുന്നു. മുഹമ്മദ് സ്വാലിക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്‌മലും ഒഴുക്കിൽ പെട്ടത്.


മണ്ഡപം കടവിൽ നിന്നും അര കിലോമീറ്റർ താഴെയായി സി.എം.ഐ സ്ക്‌കൂളിന് സമീപത്തുള്ള കടവിൽ നിന്നാണ് സോലികിൻ്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റേത് ഒന്നരമണ്ഡപം കടവിൽ നിന്നും ഒന്നര കിലോമീറ്റർ താഴെയുള്ള കൊളശ്ശേരി കടവിൽനിന്നും കണ്ടെടുത്തു.


അടൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ കരയ്‌ക്കെടുത്തത്. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഓഫീസർ എം വേണു, സീനിയർ ഓഫീസർമാരായ ബി സന്തോഷ് കുമാർ, എ.എസ് അനൂപ്, ഫയർ ഓഫീസർമാരായ എസ്.ബി അരുൺജിത്ത്, എസ്. സന്തോഷ്, വി. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പത്തനംതിട്ടയിൽ നിന്നും സ്‌കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവർ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹങ്ങൾ നദിയിൽ നിന്നും പുറത്തെടുത്തിരുന്നു.


Post a Comment

Previous Post Next Post