പരപ്പനങ്ങാടി ചിറമംഗലം ഭാഗത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു



പരപ്പനങ്ങാടി ചിറമംഗലം :  ചിമംഗലം ഭാഗത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു.

മുൻ പരപ്പനങ്ങാടി മണ്ഡലം പ്രസിഡൻ്റ് PA ലത്തീഫ്ക്കയുടെ മകൻ പനയത്തിൽ അസീസ് (37)ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചിറമംഗലം അങ്ങാടിയിൽ നിന്നും 2 സുഹൃത്തുക്കളോടൊന്നിച്ച് റെയിൽവേ ട്രാക്ക്മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ഹോസ്പിറ്റലിൽ 


പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചിറമംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.

പിതാവ് : അബ്ദുൽ ലത്തീഫ് (പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്).

മാതാവ് : സുലൈഖ.

ഭാര്യ : ജുമൈലത്ത്.

മക്കൾ : ഫൈഹ, ദുഹ, ഐസം, ഫൈസ.

സഹോദരങ്ങൾ: അസീബ, ഷബീബ.


Post a Comment

Previous Post Next Post