തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ തീ പിടുത്തം. രക്ഷാപ്രവർത്തനതിനിടെ പുക ശ്വസിച്ച നാലുപേർക്ക് അസ്വസ്ഥത

 


തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ ആണ് തീ പിടിച്ചിട്ടുള്ളത് താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സും ഹോസ്പിറ്റലിലെ സ്റ്റാഫും. സന്നദ്ധ പ്രവർത്തകരും ചേർന്ന് തീ അണച്ചു.  


ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു.

തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ആക്‌സിഡന്റ് റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും. ആംബുലൻ ഡ്രൈവർ മാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. രക്ഷാപ്രവർത്തകരുടെ പുക സൂക്ഷിച്ചു നാലു പേർക്ക് അസ്വസ്ഥത. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Post a Comment

Previous Post Next Post