തൃശ്ശൂർ കല്ലിടുക്ക്. അടിപ്പാത നിർമ്മാണം നടക്കുന്ന കല്ലിടുക്ക് ജങ്ഷനിൽ റോഡിന് കുറുകെ വെച്ചിരുന്ന ബാരിക്കേഡിൽ ബൈക്ക് തട്ടി ഉണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെ പാലക്കാട് ഭാഗത്തേക്കുള്ള ട്രാക്കിലാണ് അപകടം സംഭവിച്ചത്. ബാരിക്കേഡിൽ തട്ടി നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ദൂരേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിർമ്മാണം നടക്കുന്ന ഭാഗത്ത് ആവശ്യത്തിന് സൂചനാ ലൈറ്റുകൾ സ്ഥാപിക്കാത്തതാണ് രാത്രിയിൽ ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.