കോഴിക്കോട് മേപ്പയ്യൂർ കൽപ്പത്തൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ അമീൻ (50) ആണ് മരണപ്പെട്ടത്.
മൃതദേഹം ഇ എം എസ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റു.
എടക്കുളം സ്വദേശി സജീവനെ പരിക്കുകളോടെ പേരാമ്പ്ര ഇ എം.എസ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.