യുവതി മരിച്ച നിലയിൽ; ലിവിങ് ടുഗതർ പങ്കാളി അവശനിലയിൽ



കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ്. കുരീക്കാട് കനാലിലാണ് ഇന്ന് രാവിലെ മായ എന്ന യുവതിയെ മരിച്ച നിലയിലും വിനിൽ എന്ന പുരുഷനെ അവശ നിലയിലും കണ്ടെത്തിയത്. ഇരുവരും യാത്ര ചെയ്തിരുന്ന ബൈക്ക് രാത്രി നിയന്ത്രണം വിട്ട് കനാലിൽ പതിക്കുകയും തുടർന്ന് ചോര വാർന്ന് യുവതി മരിക്കുകയും ചെയ്തെന്നാണ് പ്രാഥമിക അനുമാനം. ഒപ്പം ഉണ്ടായിരുന്ന പുരുഷന്റെ മൊഴികളിലെ അവ്യക്തതയാണ്  പോലീസിനെയും ആശയക്കുഴപ്പത്തിൽ ആക്കുന്നത്. ഇരുവരും നിയമപരമായി വിവാഹിതരെല്ലെന്നും ലിവിങ് ടുഗതർ പങ്കാളികളാണെന്നും പോലീസ് പറഞ്ഞു.


പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടും വരെ വിനിലിനെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് പോലീസ് തീരുമാനം

Post a Comment

Previous Post Next Post