തിരുവനന്തപുരം : പാലോട് പെരിങ്ങമ്മല റോഡിലെ സ്ഥിരം അപകട മേഘലയായ പാപ്പനംകോട് സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്തനുമായ കാർത്തിക്ക് (29) ന് ദാരുണ അന്ത്യം.
ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ പാലോട് സ്റ്റാൻഡിലെ ജീപ്പ് ഡ്രൈവറും, ഇതേ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറുമായിരുന്നു കാർത്തിക്ക്.
പോലീസിൽ ജോലിക്ക് കയറിയിട്ട് അധികനാൾ ആയിട്ടില്ല.