പത്തനംതിട്ട ആനിക്കാട് വീട് വയറിങ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. വായ്പ്‌പുർ വലിയവീട്ടിൽ മോഹനന്റെയും വിജയമ്മയുടെയും മകൻ സുധീഷാണ് (മനു, 32) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ പുന്നവേലി കുരുന്നംവേലി വാഹാനിൽ സലീമിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. കറുകച്ചാലിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടാങ്ങലിലുള്ള കെട്ടിടനിർമാണ കരാറുകാരന്റെ തൊഴിലാളിയാണ്. സഹോദരി: ശ്രുതി. സംസ്കാരം നാളെ 11ന്.