കാസർകോട് നീലേശ്വരം: മകൻെറ വർദ്ദനമേറ്റ് ചികിൽസയിലായിരുന്ന മാതാവ് ആശുപത്രിയിൽ മരിച്ചു.
ചായ്യോം
എടിച്ചൂട് തട്ടിലെ
സുലോചന65യാണ് ഇന്നലെ ഉച്ചയ്ക്ക്
കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിൽ മരിച്ചത്. ഒക്ടോബർ 9
ന് രാത്രിയാണ് മകൻ
സുനീഷ് 35 സുലോചനയെ
ചുമരിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ
ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിൽ വധശ്രമത്തിനു കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പ്രതി റിമാൻ്റിലാണുള്ളത്. ആദ്യം പരിയാരത്ത് പ്രവേശിപ്പിച്ചിരുന്ന സുലോചനയെകഴിഞ്ഞ ദിവസം ജില്ലാ ശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. മകനെ തിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.