കണ്ണൂർ ആലക്കോട്- ചെറുപുഴ മലയോര ഹൈവേയിലെ ചെക്കിച്ചേരിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് അപകടം.
ആലക്കോട് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോയ കെ. എൽ 59 യു. 5469 കാറാണ് റോഡിൽ തലകീഴായി മറിഞ്ഞത്. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു