അമ്മയും പതിനേഴുകാരിയായ മകളും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ

 


മംഗ്ളൂരു: അമ്മയെയും മകളെയും ഒരേ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്രദുർഗ്ഗ, ചിക്കന്തവാടിയിലെ ഗീത (45), മകൾ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനകത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗീതയുടെ ഭർത്താവ് ബസവരാജ് (52) ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അതിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇരുവരും. ഇതായിരിക്കും ഒരേ ഷാളിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post