കുറ്റിക്കാട്ടൂർ: കോഴിക്കോട് പയ്യടി മേത്തൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ മകളുടെ ഭർത്താവ് പോലീസ് പിടിയിൽ.
അസ്മാബി (55)യെയാണ് ഇന്നലെ വൈകീട്ടോടെ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവർക്കൊപ്പം താമസിക്കുന്ന മകളുടെ ഭർത്താവ് മഹമൂദ് നെ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പോലീസ് പിടികൂടി.
കൊലപാതകം നടത്തി ഭാര്യ സനോസിയുടെ സ്കൂട്ടറിൽ പ്രതി മുങ്ങിയതായിരുന്നു.
മഹമൂദ് ഭാര്യക്കും ഇവരുടെ മാതാവിനും ഒപ്പമാണ് ഇവിടെ താമസിക്കുന്നത്.
മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ആളായിരുന്നു പ്രതി.
മൂന്നു വർഷമായി ഇവർ
ഇവിടെത്തെ ഫ്ലാറ്റിൽ താമസമാക്കിയിട്ട്.
കോഴിക്കോട്ടെ മാളിൽ സെക്യൂരിറ്റി ജീവനക്കാരിയായ മകൾ ഉമ്മയെ ഫോണിൽ വിളിച്ച് കിട്ടിയിരുന്നില്ല.
രാത്രി തിരിച്ചെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടത്.
ഉമ്മയുടെ രണ്ട് പവൻ ആഭരണവും ഫോണും എടുത്താണ് പ്രതി മുങ്ങിയത്.
പന്തീരാങ്കാവ് പോലീസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.