കോഴിക്കോട് കൊയിലാണ്ടി കണയങ്കോട് പുഴക്കരയിലേക്ക് സിമന്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് അൾട്രാ ടെക് കമ്പനിയുടെ സിമന്റുമായി വരികയായിരുന്ന ലോറി കുട്ടോത്ത് വളവിൽ എത്തിയപ്പോഴാണ് സൈൻബോർഡ് തകർത്ത് നേരെ പുഴക്കരയിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് അറിയുന്നത്. ഇടിയുടെ അഘാതത്തിൽ ഒരു തെങ്ങ് മുറിഞ്ഞ് ലോറിയുടെ മുകളിൽ കിടക്കുകയാണ്.
പരിക്കേറ്റ ഡ്രൈവറെ അതുവഴി പോകുകയായിരുന്ന ടൂറിസ്റ്റ് വാഹനത്തിലെ നാലോളം ചെറുപ്പക്കാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെന്നാണ് അറിയുന്നത്. അപകടം നടന്ന ഉടനെ അതുവഴി പോയ മറ്റൊരു ചെങ്കൽ കയറ്റിയ ലോറിയിലെ ആളുകൾ ആംബുലൻസ് വിളിച്ചുവരുത്തിയതായും അറിയുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.