കോഴിക്കോട് ബൈക്കിൽ ബസ് തട്ടി റോഡിൽ തെറിച്ചുവീണു, ബസ് തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം



കോഴിക്കോട്: 
എരഞ്ഞിപ്പാലം ജങ്ഷനിൽവെച്ച് ബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിൻ്റെ ടയർ തലയിൽക്കയറി മരിച്ചു.

നെഞ്ചുവേദനയെത്തുടർന്ന് സഹോദരനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ആശുപത്രി ജീവനക്കാരി എരഞ്ഞിപ്പാലം രാരിച്ചൻ റോഡ് വലിയപറമ്പത്ത് വി.പി. വില്ലയിൽ വിലാസിനി (62)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

വിലാസിനി സഹോദരൻ ഗോപിക്കൊപ്പം എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്  ബൈക്കിൽ പോകുന്നതിനിടെ മലാപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സിറ്റി ബസ് തട്ടിയാണ് അപകടമുണ്ടായത്

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനുംശേഷം ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അയ്യപ്പൻ-ജാനു ദമ്പതിമാരുടെ മകളാണ് വിലാസിനി. അവിവാഹിതയാണ്.

മറ്റുസഹോദരങ്ങൾ: ശോഭന, രാജൻ, ബാബു, ബേബി, അജിത, അനിത. സംസ്കാരം ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. നടക്കാവ് പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post