കോഴിക്കോട് കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു . പേരാമ്പ്ര ചാലിക്കര സ്വദേശി തലപ്പങ്ങ ബാബുവാണ് മരിച്ചത്. അമ്പത്തിരണ്ട് വയസായിരുന്നു. നന്തി ഫ്ളൈ ഓവറിന് സമീപത്ത് ഇന്നലെ വൈകുന്നേരം 7മണിയോടെയായിരുന്നു സംഭവം. കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത്. ട്രാക്കിലേക്ക് വീണ ഇയാളെ നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽഎത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃത ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ട് നൽകും.