പാട്ന: വ്യാജമദ്യം കുടിച്ചു ബീഹാറിൽ ആറുപേർ മരിച്ചു. 14 പേർ ഗുരുതര നിലയിൽ ആശുപത്രിയിലാണ്. ബീഹാറിലെ സിവാൻ ജില്ലയിൽ നാലുപേരും സരൺ ജില്ലയിൽ രണ്ടു പേരുമാണ് മരിച്ചത്. അതേ സമയം ഔരിയ, മഘർ പഞ്ചായത്തുകളിൽ ദുരൂഹസാഹചര്യത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്നു ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എന്നാൽ ചൊവ്വാഴ്‌ച ഇവർ വ്യാജമദ്യം കഴിച്ചിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. തുടർന്നു ഗുരുതര നിലയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചു. മരിച്ചവരുടെയും ആശുപത്രിയിലുള്ളവരുടെയും വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുന്നു.