തൃശ്ശൂർ മുണ്ടൂരിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണിലിടിച്ച് അപകടം 5 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8:30 ഓടെ മുണ്ടൂർ പഞ്ഞംമൂല പരിസരത്തായിരുന്നു അപകടം.
മെഡിക്കൽ കോളജ് ഭാഗത്തു നിന്നും മുണ്ടൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരു മിനി ലോറിയെ മറി കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്കൂൾ വാഹനം ലോറിക്ക് പുറകിൽ തട്ടുകയും അതേ തുടർന്ന് നിയന്ത്രണം വിട്ട ലോറി വൈദ്യുതിക്കാലിൽ ഇടിക്കുകയുമായിരുന്നു.
വാഹനമോടിച്ചിരുന്ന 36 വയസുള്ള സ്മിജോയും 4 ഒറീസ സ്വദേശികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ മുഴുവൻ പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2 പേരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് പ്രാധമികമായി ലഭിക്കുന്ന വിവരങ്ങൾ
പരിക്കേറ്റ ഒറീസക്കാരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി തുണ് പൂർണമായും തകർന്നു. രണ്ടു വീട്ടുകാരുടെ മതിലും കിണർ മതിലും തകർന്നു.
സ്കൂൾ വാഹനത്തിനും ചെറിയ പോറലുകൾ സംഭവിച്ചിട്ടുണ്ട്.