മലപ്പുറം ദേശീയപാതയിൽ തലപ്പാറ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 33പേർക്ക് പരിക്ക് . രാത്രി 10:45 ഓടെ യാണ് അപകടം.
ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ് ആണ് അപകത്തിൽ പെട്ടത്
ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിലും തിരൂരങ്ങാടി MKH ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ 32 പേരെ തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
8 സ്ത്രീകൾ 22 പുരുഷൻ 2കുട്ടികൾ
ഒരാളെ MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.. തുടർ ചികിത്സക്കായി 16പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് പേരെ കോട്ടകലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി.
സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ 7ഓളം പേർ നിന്നും യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാരും മറ്റു സന്നദ്ധ പ്രവർത്തകരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല.. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.