പാലക്കാട്: കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
കോങ്ങാട് - ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്ന ബസ് മറിഞ്ഞത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 7.50നാണ് അപകടമുണ്ടായത്.
അപകടവിവരം അറിഞ്ഞ ഉടന്‍ നാട്ടുകാരും, അഗ്നി രക്ഷാ വിഭാഗവും, പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പരിക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു
കോങ്ങാട് ബസ് അപകടത്തിൽ പരിക്കേറ്റ 1.ഉണ്ണിക്കുട്ടൻ വയസ്സ് 54 മാങ്ങോട് ബസ്സിലെ കണ്ടക്ടർ 2 . ഹരികൃഷ്ണൻ വയസ്സ് 22 വിളയോടി 3. കൃഷ്ണൻകുട്ടി വ.64 നെല്ലായ എന്നിവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല. വിഷ്ണുനാരായണൻ വയസ്സ് 18 കടമ്പഴിപ്പുറം കുഴൽമന്ദം ഐടിഐ യിലെ വിദ്യാർത്ഥി രജീഷ് വയസ്സ് 38 കുണ്ടളശ്ശേരി (ബസിലെ ഡ്രൈവർ തലയ്ക്ക് പരുക്ക് ഉണ്ട് ) വിഷ്ണുനാരായണൻ, രജീഷ് എന്നിവർക്ക് കുറച്ചു പരുക്ക് കൂടുതൽ ഉണ്ട്