കാസർകോട് കാഞ്ഞങ്ങാട് :യുവാവിനെയും 17 വയസുകാരിയായ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പ ഇടത്തോട് സ്വദേശിനിയായ ലാവണ്യ 17, പരപ്പനെല്ലിയറയിലെ കണ്ണൻ്റെ മകൻ രാജഷ് 20 എന്നിവരാണ് മരിച്ചത്. പരപ്പ - ബിരിക്കുളം റോഡിൽ നെല്ലിയറയിൽ ഇന്ന് ഉച്ചക്കാണ് തൂങ്ങി മരിച്ചത്. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയാണെന്നാണ് വിവരം.