മുണ്ടൂർ: തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മുണ്ടൂർ പെട്രോള്‍ പമ്പിനു മുൻ വശത്ത് സ്വകാര്യ ബസും കെഎസ്ആർടിസിയും കൂട്ടിയടിച്ച് അപകടം.
തൃശൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസിനു പുറകില്‍ കുറ്റിപ്പുറത്തേക്ക് പോയിരുന്ന ജോണീസ് സ്വാകര്യ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം.
ഞമനേങ്ങാട് സ്വദേശികളായ തെക്കുംപുറത്ത് വീട്ടില്‍ പൂജിത (9), പ്രയാഗ് പ്രജീഷ് (5), പ്രത്യുഗ് പ്രജീഷ് (5), വിജിത (38), മണ്ണുത്തി കണ്ണംപുഴ വീട്ടില്‍ ഐറിൻ റോസ് ആന്റണി (26), കറുപാറം ഫസീന (38), അബ്ദുല്‍ റഹ്മാൻ (55), അബു മിറാസ് (32), സജനാസ് (27), അൻസു (26), ദേവിക രവിചന്ദ്ര (24), വിജയശ്രീ (46) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് അമല ആശുപത്രിയില്‍ എത്തിച്ചത്. ആരുടെയും നില ഗുരുതരമല്ല.
അപകടത്തെ തുടര്‍ന്ന് ഏറേ നേരം ഗതാഗതം തടസപ്പെട്ടു. പേരാമംഗലം പോലിസും ഹൈവേ പോലിസും സഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് തുടർനടപടികള്‍ സ്വീകരിച്ചു. ജോണീസ് ബസിന്റെ മുൻഭാഗം പൂർണമായും കെഎസ്ആർടിസി ബസിന്റെ പുറകുഭാഗം ഭാഗികമായും തകർന്നിട്ടുണ്ട്.