മലപ്പുറം ഡിപ്പോ സൂപ്പർ ഡീലക്സ് KSRTC ബസ് കർണാടകയിൽ അപകടത്തിൽ പെട്ട് ഡ്രൈവർ മരണപ്പെട്ടു



മലപ്പുറം ഡിപ്പോയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോയ   സൂപ്പർ ഡീലക്സ് KSRTC ബസ് കർണാടകയിലെ മധൂരിൽ അപകടത്തിൽ പെട്ടതായി വിവരം. ഡ്രൈവർ  മലപ്പുറം താനാളൂര്‍ പകര സ്വദേശി .   ചക്കിയത്തിൽ ഹസീബ്  മരണപ്പെട്ടു 

അപകടത്തിൽ യാത്രക്കാർക്ക് പരിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. 

മൃതദേഹം മാണ്ട്യ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി 

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്

Post a Comment

Previous Post Next Post