കൊച്ചിയിൽ KSRTC ലോഫ്ലോർബസ്സിന് തീ പിടിച്ചു



കൊച്ചിയിൽ കെ.എസ്.ആർ.ടി.സി എ.സി ലോഫ്ലോർ ബസ് കത്തിനശിച്ചു

എം.ജി റോഡിന് സമീപം ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിലാണ് അപകടം. യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല.  ഫയർഫോഴ്സ് എത്തി തീയണച്ചു. തൊടുപുഴയിലേക്ക് പോകുകയായിരുന്നു ലോഫ്ലോർ ബസ്. തീപിടിക്കുന്നതിന് മുന്നേ ബസിൽ മുന്നറിയിപ്പ് ലഭിച്ചിരുന്നു

ഇതോടെ ബസ് നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. 23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ബസ് പൂർണമായും കത്തുകയായിരുന്നു.


ബസിന്റെ പിൻഭാഗത്ത് നിന്നാണ് തീപടർന്നത്. വാഹനത്തിലെയും മറ്റ് കടകളിലെയും അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ബസിൽ നിന്ന് മുന്നറിയിപ്പ് സന്ദേശം ലഭിച്ചതാണ് വലിയ അപകടമൊഴിവാക്കിയതെന്ന് ജീവനക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.


വീഡിയോ 👇



Post a Comment

Previous Post Next Post