മലപ്പുറം ചേളാരി : ടിപ്പർ ലോറി യിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. കോഹിനൂർ എഞ്ചിയനീയറിങ് കോളജിന് സമീപം താമസിക്കുന്ന കോട്ടേക്കാട്ട് ഇഹിത വീട്ടിൽ എം. വിഷ്ണു ( 29 ) നാണ് പരുക്കേറ്റത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകവെയാണ് ബൈക്കിൽ ലോറിയിടിച്ചത്. കോഹിനൂർ എയർ പോർട്ട് റോഡിൽ ദേവതിയാലിന് സമീപം ഇന്നലെ പകൽ പതിനൊന്നിനാണ് അപകടം. അപകടം വരുത്തിയ ലോറി നിർത്താതെ പോകാൻ ശ്രമിക്കവെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തിക്കുകയായിരുന്നു.
ലോറിയിടിച്ച് റോഡിൽ തെറിച്ചു വീണ് പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലെത്തിക്കാൻ ലോറി ഡ്രൈവർ കൂട്ടാക്കിയതുമില്ല. തുടർന്ന് നാട്ടുകാരാണ് ഹോസ്പിറ്റലിലെത്തിച്ചത്.