മംഗളൂരു: കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ ബൈക്കും ട്രക്കും കൂട്ടിടിച്ച് നാല് പേർ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ മരിച്ചത്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുരേഷ് ആചാര്യയും മക്കളായ സുമിക്ഷ, സുസ്മിത, സുഷാന്ത് എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ സുരേഷ് ആചാര്യയുടെ ഭാര്യ മീനാക്ഷി ഉഡുപ്പി സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് കർകലയ്ക്ക് സമീപമുള്ള പജ്ജഗഡെ വളവില്‍ അപകടമുണ്ടായത്.ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. ട്രക്ക് ഡ്രൈവർ ഹേമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.