പ്രഭാത നടത്തത്തിനിടെ ബൈക്കിടിച്ച് റിട്ട. റയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു.

 


കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു.റിട്ട. റയിൽവേ ടി ടി ഇ കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായർ ആണ് മരിച്ചത്. 60 വയസായിരുന്നു. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി - കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post