ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി; മൊഗ്രാലിൽ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി

 


കാസർകോട്: മൊഗ്രാൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട പാചക വാതക ലോറി ഡിവൈഡറിലിടിച്ച ശേഷം കുറ്റിക്കാട്ടിലേക്ക് പാഞ്ഞു കയറി. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നര മണിയോടെ മൊഗ്രാൽ പാലത്തിനു സമീപം മില്ലിനടുത്താണ് അപകടം. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കൊച്ചിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ഒഴിഞ്ഞ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി സർവീസ് റോഡിലെ ഡിവൈഡറിലിടിച്ച് കുറ്റിക്കാട്ടിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി വാഹനങ്ങളെ വഴി തിരിച്ചുവിട്ടു. ലോറി എടുത്തു മാറ്റിയതിന് ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post