നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്ന് വീണു..നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം



പാലക്കാട്‌ :  നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്. മതുപ്പുള്ളി സ്വദേശിക്കായി നിർമിക്കുന്ന വീടിന്‍റെ രണ്ടാം നിലയുടെ വാർപ്പിന് സ്ഥാപിച്ച മുട്ടുകൾ പൊളിക്കുന്നതിനിടെയാണ് സംഭവം.മണിയുടെ തലയിലേക്ക് ഭാരമേറിയ സ്ലാബ് പതിക്കുകയായിരുന്നു. അതിനുള്ളില്‍ കുടുങ്ങിയ മണി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ചാലിശേരി കവുക്കോട് തട്ടത്താഴത്ത് ഷംസുവിന്‍റ കൈകൾക്ക് നിസാര പരിക്കേറ്റു. ചാലിശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post