ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു

  


തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. രാവിലെ 10 പത്തോടെ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിളപ്പിൽശാല സരസ്വതി കോളേജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി രാഹുൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാട്ടുകാരും അഗ്നി രക്ഷാസേനയും ചേർന്ന് തീ കെടുത്തി.

Post a Comment

Previous Post Next Post