എറണാകുളം കണ്ടെയ്നർ ലോറിക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ. സേലം സ്വദേശി അക്ബറി(41)നെയാണ് നിർത്തിയിട്ട ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീപോർട്ട് എയർപോർട്ട് റോഡിൽ ഭാരതമാതാ കോളേജിന് സമീപം പാർക്ക് ചെയ്ത നിലയിലായിരുന്നു ലോറി. സേലത്തുനിന്ന് തൃക്കാക്കരയിലുള്ള പെയിൻറ് ഗോഡൗണിലേക്ക് ചരക്കുമായി എത്തിയതായിരുന്നു.
ഡ്രൈവറെ വിളിച്ചിട്ടും കിട്ടാതായതോടെ ഉടമ ജിപിഎസ് ലൊക്കേഷൻ നോക്കി തൃക്കാക്കര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള ആളാണ് അക്ബറെന്ന് പോലീസ് പറയുന്നു.മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.