റോഡിനു കുറുകേ താഴ്ന്നു കിടന്ന സർവീസ് വയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികനായ മധ്യ വയസ്കന് ഗുരുതര പരുക്ക്



ഇടുക്കി   കട്ടപ്പന: റോഡിനു കുറുകേ താഴ്ന്നുകിടന്ന സർവീസ് വയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികനായ മധ്യ വയസ്കന് ഗുരുതര പരുക്ക്. കട്ടപ്പന കുന്തളംപാറ റോഡിൽ ഇന്നലെയാണ് (27/10/2024)അപകടം ഉണ്ടായത് . കഴുത്തിനും കാലിനും ഗുരുതര പരിക്കേറ്റ കുന്തളംപാറയിൽ വാടക വീട്ടിൽ താമസിക്കുന്ന മങ്ങാട്ട് തുണ്ടത്തിൽ ടി.എൻ. സുരേഷ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


കുന്തളം പാറയിലെ വീട്ടിൽ നിന്നും സ്കൂട്ടറിൽ കട്ടപ്പനയ്ക്ക് വരുന്നതിനിടെ റോഡിന് കുറുകെ താഴ്ന്ന് കിടന്നിരുന്ന സർവീസ് വയറിൽ കഴുത്ത് കുടുങ്ങുകയായിരുന്നു. തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണു. വീഴ്ചയിൽ കഴുത്തിനും കാലിനും ഗുരുതര പരുക്കേറ്റു. സർവീസ് വയർ റേഡിന്റെ വശത്തെ മരത്തിൽ കെട്ടിയിട്ട നിലയിലാണ്

കിടന്നിരുന്നതെന്ന് സുരേഷ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് കട്ടപ്പന പോലീസിലും കെ.എസ്.ഇ.ബി കട്ടപ്പന സെക്ഷൻ ഓഫീസിലും പരാതി നൽകി. എന്നാൽ നടപടി ഒന്നും

സ്വീകരിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഇതിനിടെയിൽ കെ.എസ്.ഇ.ബി. അധികൃതർ രമ്യതയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായും

ഇദ്ദേഹം ആരോപിച്ചു.

Post a Comment

Previous Post Next Post