മലപ്പുറം കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പിൽ കുളത്തിൽ മുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അരീക്കൽ സ്വദേശി ചീരങ്ങൽ സൈദലവിയുടെ മകൻ സൈനുൽ ആബിദ് (14) വയസ്സ് ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് സംഭവം. കുളത്തിൽ മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ തെന്നി വീണ് മുങ്ങി മരണപ്പെടുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കൽ അൽ മാസ് ഹോസ്പ്‌പിറ്റലിൽ. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും