കോഴിക്കോട് കൂടരഞ്ഞി:നായാടാംപൊയിൽ -പെരുമ്പൂള റോഡിൽ ബൈക്ക് കൊക്കയിലേക്കു മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ഗുരുതര പരിക്ക്.ഓമശ്ശേരി പടിഞ്ഞാറെ വീട്ടിൽ ജാസിർ (23), ഓമശ്ശേരി പെരുമ്പൊയിൽ ഹാരിസ് (27) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും നീലേശ്വരം ജൗഹറിനെ (21) മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്