തൃശ്ശൂർ വാണിയംപാറ. പന്നിയങ്കര ടോൾ പ്ലാസ്സയിൽ സ്‌കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാലക്കാട് അമ്പലനട തെൻക്കുറിശ്ശി ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ നീലിപ്പാറയിൽ വെച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. ടോൾ പരിസരത്തെ അനധികൃത പാർക്കിംഗ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു.