കോട്ടയം കാഞ്ഞിരപ്പള്ളി : ദേശീയപാതയില്‍ പതിനേഴാംമൈല്‍ ഇളമ്ബള്ളി കവലയില്‍ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്.
മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെൻ്റ് മേരീസ് ഓഡിറ്റോറിയത്തിലായിരുന്നു മകള്‍ നെഫ്‌ലയുടെ വിവാഹം. വിവാഹത്തിനുശേഷം വൈകീട്ട് കോട്ടയം കുടയംപടിയിലുള്ള വരന്‍റെ വീട്ടില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുത്തു മടങ്ങി വരുമ്ബോഴായിരുന്നു കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.
ദേശീയപാതയില്‍ ഇളമ്ബള്ളിക്കവല വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മുപ്പതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഭർത്താവ് ഷംസുദീനും മകൻ നെബില്‍ മുഹമ്മദ് ഷായും പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമേലി പുത്തൻപുരയ്ക്കല്‍ കുടുംബാംഗമാണ്