നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസിൽ ഇടിച്ചു..മുത്തച്ഛനും കൊച്ചുമകളും മരിച്ചു

  


എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും രണ്ടരവയസുള്ള കൊച്ചുമകളും മരിച്ചു. തങ്കച്ചന്‍ (70), എസ്തര്‍ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (60) ഇവരുടെ മകനും എസ്തറിന്റെ അച്ഛനുമായ എബിയും ഭാര്യ ട്രീസയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമ്മയുടെ സ്ഥിതി അതീവ ഗുരുതരമാണ്. വൈകീട്ട് 3.50 ഓടെ എം.സി. റോഡില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ പുതുവേലി ചോരക്കുഴി പാലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post