തൃശൂര്‍ ആമ്പല്ലൂര്‍ പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്.തുടർന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തപ്പോളാണ് തലയില്ലന്നുള്ള വിവരം അറിഞ്ഞത്.കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.