രോഗിയെയും കൊണ്ട് പോയി തിരിച്ചു വരുന്നതിനിടയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു ഡോക്ടറും നഴ്സും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.ഉള്ളിയേരി പാലോറ ബസ്റ്റോപ്പിനടുത്ത് ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോഴിക്കോട്പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെ താണ് അപകടത്തിൽപ്പെട്ട ആംബുലൻസ്. കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ രോഗിയെ ഇറക്കി പേരാമ്പ്രയിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പാലോറ സ്റ്റോപ്പിനടുത്ത് വച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് അടുത്തുള്ള മൺഭിത്തിയിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡോക്ടറും നഴ്സും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഡ്രൈവർ ചേനോളി സ്വദേശി അജുവിന് കൈവിരലിന് നിസാര പരിക്കുണ്ട്.