തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെയും മകനെയും ഭർത്താവ് ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശി നിഷാദാണ് അതിക്രമം നടത്തിയത്.ആക്രമണത്തിൽ നിഷാദിന്റെ ഭാര്യ സ്വപ്ന ,മകൻ അഭിനവ് എന്നിവർക്ക് പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.സ്വപ്നയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കാട്ടാക്കട കൈതക്കോണം റോഡ് വശത്ത് വെച്ച് രാവിലെ ആറുമണിയോടെയാണ് സംഭവം.പെട്രോൾ പമ്പ് ജീവനക്കാരിയാണ് സ്വപ്ന.രാവിലെ ജോലിക്കായി പോകുമ്പോളായിരുന്നു നിഷാദ് ഇരുവരെയും വെട്ടിയത്.വിവരം അറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.