നിയന്ത്രണം വിട്ട കാർ, ഹോട്ടലിനുള്ളിലേയ്ക്ക് ഇടിച്ചു കയറി


കോട്ടയം   പാല: കൊട്ടാരമറ്റം - വൈക്കം റൂട്ടിൽ നിയന്ത്രണം വിട്ട കാർ, ഹോട്ടലിനുള്ളിലേയ്ക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 7.45നാണ് സംഭവം. കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്.

    ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ഏതാനും പേർക്കു നിസ്സാരപരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു

Post a Comment

Previous Post Next Post