കാസർകോട്: മണൽ കയറ്റിപ്പോവുകയായിരുന്ന ടിപ്പർ ലോറി വീട്ടിനു മുകളിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. വ്യാഴാഴ്‌ച പുലർച്ചെ നീലേശ്വരം, ചാത്തമത്ത്, ചീറ്റക്കാൽ കയറ്റത്തിലാണ് അപകടം. മണൽ കയറ്റിയ ടിപ്പർ ലോറി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം തെറ്റി റോഡരുകിലെ അശോകൻ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ലോറി ഓടിച്ചിരുന്ന സുബിൻരാജിനു പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.